Monday, June 19, 2017

വായനാദിനം ആചരിച്ചു


തോക്കാംപാറ എ.എൽ.പി സ്കൂളിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അമ്മമാർക്ക് വായനാശീലം വളർത്തുവാൻ അമ്മലൈബ്രറി ,വായനാ മരം, ക്ലാസ് ലൈബ്രറി, വായനാമുറി എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അമ്മമാർ, കോട്ടക്കൽ ജൂനിയർ ചേംബർ, ക്ലബ്ബുകൾ എന്നിവയുടെ വകയായി സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ നൽകി. വാർഡ് കൗൺസിലർ അഹമ്മദ് മണ്ടായപ്പുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ബിജു അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സജിതകുമാരി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ ഇ. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രീതി.സി, സുധീർ കുമാർ, സജിമോൻ പീറ്റർ, രഘുരാജ്, സുധീഷ്, ഋതുപർണ എന്നിവർ സംസാരിച്ചു. ഷീല. പി നന്ദി പറഞ്ഞു.









No comments:

Post a Comment