Thursday, June 1, 2017

പ്രവേശനോത്സവം -2017

കോട്ടക്കൽ മുനിസിപ്പൽ തല പ്രവേശനോത്സവം തോക്കാംപാറ എ.എൽ.പി.സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സാജിദ്‌ മങ്ങാട്ടിൽ നിർവഹിച്ചു. രക്ഷിതാക്കൾ തൽസമയം നിർമിച്ച വർണകിരീടം അണിയിപ്പിച്ചാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്‌. മുതിർന്ന കുട്ടികൾ ബലൂണുകളും മധുര പലഹാരങ്ങളും നൽകി പ്രവേശനോത്സവത്തിൽ പങ്കാളികളായി. പ്രദേശത്തെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ വിപുലമായ പരിപാടികൾ അരങ്ങേറി. അഹമ്മദ്‌ മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, ആർ.കെ.ബിനു, ജയകൃഷ്ണൻ.ഇ, കെ.ബിജു, കെ.പ്രവീൺ, ആരിഫ.എം സംസാരിച്ചു. 


































No comments:

Post a Comment