ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി. സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. റാലിക്ക് ശേഷം യുദ്ധത്തിൽ മരിച്ചു വീണ ജനങ്ങളെയും കുട്ടികളെയും ഓർമ്മിച്ചു കൊണ്ട് മെഴുകുതിരി തെളിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു . യുദ്ധ കെടുതികൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റാലിക്ക് പ്രവീണ്‍.കെ , സുധീർകുമാർ ടി.വി, സജിമോൻ പീറ്റർ, സജിതകുമാരി, ബരീറ .പി , ഗംഗ , ഹിബ , റാബിയ, ദിൽഷ , ഷംന , എന്നിവർ നേതൃത്വം നല്കി. റാലി പ്രധാനാധ്യാപിക ഗീത.ടി.എം ഉദ്ഘാടനം ചെയ്തു. (06/08/2014)
No comments:
Post a Comment