Wednesday, March 23, 2011

സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും

തോക്കാംപാറ എ.എല്‍.പി.സ്കൂളിന്റെ 57 )o വാര്‍ഷികവും 25 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സഫിയ ടീച്ചര്‍ക്കുള്ള യാത്രയയപ്പും കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു .പി.ടി.എ.പ്രസിഡന്റ്‌ സി.സുബൈര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വെബ്സൈറ്റ് ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ പാറോളി മൂസകുട്ടി ഹാജി നിര്‍വഹിച്ചു

ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിന്ഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സാബിറവാഹിദ് എല്‍. എസ്.എസ് വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു .അഡ്വ : സുജാത വര്‍മ്മ ,ഹസീന കുന്നതുംപടിയില്‍ , കെ.കമലം , മലപ്പുറം എ.ഇ.ഓ. സുധ പി.കെ. ഹംസ മദനി,അബ്ദു ഹാജി, മുജീബ് മാസ്റ്റര്‍, അബ്ദുല്‍ മജീദ്‌ ,കെ.പി.കെ.ബാവഹാജി , എം.പി.ജാസ്മിന്‍ ,മറിയാമു, ഇ.ജയകൃഷ്ണന്‍ ,കെ.പ്രവീണ്‍,ടി.വി .സുധീര്‍, സി.പ്രീതി എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു സംസാരിച്ചു. കെ.സഫിയ മറുമൊഴി പ്രസംഗം നടത്തി. എച്.എം, ഗീത ടി.എം.സ്വാഗതവും സജിമോന്‍ പീറ്റര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കോട്ടക്കല്‍ രാജാസ് ഹൈസ്കൂള്‍ ഹരിത സേന അവതരിപ്പിക്കുന്ന 'മരവും കുട്ടിയും' സംഗീത ശില്പവും കനല്‍ തിരുവാലിയുടെ 'ചായില്യം' നാട്ടു കളിയാട്ടവും അരങ്ങേറി.

No comments:

Post a Comment