Monday, March 21, 2011

സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന്

തോക്കാംപാറ എ.എല്‍.പി.സ്കൂളിന്‍റെ 57)o വാര്‍ഷികവും 25 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സഫിയ ടീച്ചര്‍ക്കുള്ള യാത്രയയപ്പും ഇന്ന് നാല് മണിക്ക് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ വെബ്സൈറ്റ് ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ പാറോളി മൂസകുട്ടി ഹാജി നിര്‍വഹിക്കും.

ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷ സാബിറ വാഹിദ് ,അഡ്വ : സുജാത വര്‍മ്മ ,ഹസീന കുന്നത്തുംപടിയില്‍ , കെ.കമലം , മലപ്പുറം എ.ഇ.ഓ. സുധ പി.കെ. തുടങ്ങിയവര്‍ സംബന്ധിക്കും .

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കോട്ടക്കല്‍ രാജാസ് ഹൈസ്കൂള്‍ ഹരിത സേന അവതരിപ്പിക്കുന്ന ' മരവും കുട്ടിയും' സംഗീത ശില്പവും 'കനല്‍' തിരുവാലി അവതരിപ്പിക്കുന്ന 'ചായില്യം' നാട്ടു കളിയാട്ടവും നടക്കും.

No comments:

Post a Comment